ശ്രീനിവാസന്‍ ഹാസ്യത്തിന്റെ കാലം വീണ്ടും വരുന്നു, ചിരി നിറച്ച് 'മോഹന്‍കുമാര്‍ ഫാന്‍സ്' ടീസര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 16 മാര്‍ച്ച് 2021 (09:06 IST)
സിനിമകള്‍ റിലീസ് ആകുന്നതിനു തന്നെ ചില ടീസറുകളും മറ്റു പ്രമോഷന്‍ വീഡിയോകളും പ്രേക്ഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കാഴ്ചക്കാരില്‍ ചിരി പരത്തുന്ന 'മോഹന്‍കുമാര്‍ ഫാന്‍സ്' ടീസര്‍ ശ്രദ്ധേയമാകുന്നത്. സിദ്ദിഖിനെയും ശ്രീനിവാസനെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ടീസര്‍.വിജയ് സൂപ്പറും പൗര്‍ണമിയും,സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. ബോബി- സഞ്ജയ് ടീമിന്റെ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം മാര്‍ച്ച് 19 മുതല്‍ പ്രദര്‍ശനം തുടങ്ങും. 
 
സിനിമയ്ക്കുള്ളില്‍ സിനിമയുടെ കഥപറയുന്ന ജേണലിലാണ് സിനിമയൊരുക്കുന്നത്.പുതുമുഖം അനാര്‍ക്കലി നാസറാണ് നായിക. ചിത്രത്തില്‍ ഏഴു ഗാനങ്ങളുണ്ട്. പ്രിന്‍സ് ജോര്‍ജ്ജാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, ബേസില്‍ ജോസഫ്, രമേശ് പിഷാരടി, കൃഷ്ണകുമാര്‍ തുടങ്ങിയ വന്‍ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍