കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ടും സൈജു കുറുപ്പും, 'ന്നാ താന്‍ കേസ് കൊട്' ഷൂട്ടിംഗ് ഉടന്‍ !

കെ ആര്‍ അനൂപ്

തിങ്കള്‍, 8 മാര്‍ച്ച് 2021 (11:05 IST)
കൈനിറയെ ചിത്രങ്ങളാണ് നടന്‍ കുഞ്ചാക്കോ ബോബന്. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് യാത്ര ചെയ്യുന്ന താരം ഇതിനകം നിഴല്‍, ഭീമന്റെ വഴി എന്നീ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. 'നീലവെളിച്ചം', 'ആറാം പാതിര' ഇനി ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന സിനിമകളാണ്. ഇപ്പോളിതാ വീണ്ടുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രവുമായി എത്തുകയാണെന്ന സൂചന ചാക്കോച്ചന്‍ നല്‍കി.'ന്നാ താന്‍ കേസ് കൊട്' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ഈ സിനിമയൊരുക്കുന്നത്.
 
 വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, ഗായത്രി ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അടുത്തുതന്നെ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന സൂചനയും കുഞ്ചാക്കോ ബോബന്‍ നല്‍കി.സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
നിവിന്‍ പോളിക്കൊപ്പം രതിഷ് തന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്.കനകം കാമിനി കലഹം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഗ്രേസ് ആന്റണിയാണ് നായിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍