റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യക്കായി കളിച്ച നാലാമത്തെ താരത്തിന് കൂടി കൊവിഡ്

ചൊവ്വ, 30 മാര്‍ച്ച് 2021 (15:29 IST)
റോഡ് സേഫ്‌റ്റി സീരീസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്കായി കളിച്ച നാലാമത്തെ താരത്തിന് കൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ താരം ഇർഫാൻ പത്താനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും എന്നാൽ മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും പത്താൻ ട്വീറ്റ് ചെയ്തു.
 
നേരത്തെ റോഡ് സേഫ്‌റ്റീ സീരീസ് കളിച്ച സച്ചിൻ ടെൻഡുൽക്കർ,യൂസഫ് പത്താൻ, എസ് ബദരീനാഥ് എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളിലെ വിരമിച്ച താരങ്ങളാണ് സീരീസിൽ കളിച്ചിരുന്നത്. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരാവുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍