ഏഴാം വിക്കറ്റിൽ മോയിൻ അലിയോടൊപ്പം 32 റൺസിന്റെയും എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പം 57 റണ്‍സിന്റെയും ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പം 60 റണ്‍സിന്റെയും കൂട്ടുക്കെട്ടുകൾ തീർത്തുകൊണ്ട് സാം കറൻ ഉറച്ചുനിന്നു. ഈ ഇന്നിങ്‌സിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഛായ ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലർ.
മത്സരത്തിൽ 83 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത സാം കറൻ പലപ്പോളും മത്സരം ഇന്ത്യയിൽ നിന്നും പിടിക്കുവാങ്ങുമെന്ന പ്രതീതി സൃഷ്ടിച്ചു.ധോനിയെ പോലെ ഒറ്റയ്ക്ക് മത്സരം അവസാനം വരെയെത്തിച്ച സാം കറന്റെ പ്രകടനം കണ്ടുകൊണ്ടാണ് ബട്ട്‌ലർ കറനെ പ്രശംസിച്ചത്. വരാനിരിക്കുന്ന ഐപിഎല്ലിൽ ധോണിയോട് സാം കറനിന്റെ ഈ പ്രകടനത്തെ പറ്റി അഭിപ്രായം ചോദിക്കുമെന്നും ബട്ട്‌ലർ പറഞ്ഞു.