വസ്ത്രധാരണത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ വിലക്കി ഹൈദരാബാദിലെ ക്രിസ്ത്യന്‍ മാനേജ്‍മെന്‍റ് വിദ്യാഭ്യാസ സ്ഥാപനം സെന്‍റ് ഫ്രാന്‍സിസ് കോളേജ് ഫോര്‍ വിമന്‍. മുട്ടിന് താഴെ ഇറക്കമുള്ള കുര്‍ത്ത ധരിക്കാത്ത പെണ്‍കുട്ടികള്‍ക്ക് കോളേജ് കവാടത്തില്‍ പ്രവേശനം നിഷേധിക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോകളില്‍ ആരോപിക്കുന്നത്. പെൺകുട്ടികൾ ധരിച്ചുവരുന്ന കുർത്തിയുടെ നീളം മുട്ടിന് കീഴെയുണ്ടെങ്കിൽ മാത്രമേ സെക്യൂരിറ്റി കോളജിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ.
സനോബിയ തുമ്പി എന്ന വിദ്യാര്‍ഥിയാണ് ഫേസ്‍ബുക്കില്‍ വീഡിയോ സഹിതം ഇവിടുത്തെ സദാചാര ഗുണ്ടായിസം പുറംലോകത്തെ അറിയിച്ചത്. ഈ വിദ്യാര്‍ഥി ഇതേ കോളേജിലാണ് പഠിക്കുന്നതെന്ന് വ്യക്തമല്ല.
ഹൈദരാബാദിലെ ബേഗംപട്ട് എന്ന സ്ഥലത്തുള്ള കോളേജ് ആണിത്. ഇവിടെ കോളേജ് കവാടത്തില്‍ അധികൃതര്‍ കാവലിന് യൂണിഫോം ധരിച്ച രണ്ട് പേരെ നിറുത്തിയിട്ടുണ്ട്. ഇവര്‍ ഇറക്കമില്ലാത്ത വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികളെ തടഞ്ഞുനിറുത്തുന്നയാി സനോബിയ പോസ്റ്റില്‍ ആരോപിക്കുന്നു. വസ്ത്രത്തില്‍ പിടിച്ച് വലിക്കുകയും അപഹസിക്കുകയും ചെയ്യുന്നതായും പെണ്‍കുട്ടികള്‍ പരാതി പറയുന്നതായി ഇവര്‍ ഫേസ്‍ബുക്കില്‍ ആരോപിക്കുന്നു.
കൂട്ടമായി നില്‍ക്കുന്ന പെണ്‍കുട്ടികളില്‍ നിന്ന് വസ്ത്രത്തിന്‍റെ ഇറക്കംനോക്കി തെരഞ്ഞെടുത്ത വിദ്യാര്‍ഥികളെ മാത്രം അകത്തേറ്റ് കയറ്റിവിടുന്ന ഒരു സ്ത്രീയുടെ വീഡിയോ സനോബിയ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. ഇത് കോളേജിലെ പ്രിന്‍സിപ്പല്‍ ആണെന്നാണ് സനോബിയ പറയുന്നത്.
സിസ്റ്റര്‍ സാന്ദ്ര ഹോര്‍ത എന്നാണ് പ്രിന്‍സിപ്പലിന്‍റെ പേരെന്നാണ് കോളേജ് വെബ്‍സൈറ്റില്‍ നിന്ന് മനസ്സിലാകുന്നത്. ഹൈദരാബാദില്‍ ആദ്യം സ്വയംഭരണാധികാരം ലഭിച്ച കോളേജ് ആണിതെന്നാണ് വെബ്‍സൈറ്റില്‍ നിന്ന് മനസിലാകുന്നത്.