യൂണിവേഴ്സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പല്‍; കാമ്പസില്‍ എസ്എഫ്ഐക്ക് പുതിയ കമ്മിറ്റി - കുത്തേറ്റ അഖിലും കമ്മിറ്റിയില്‍

ബുധന്‍, 17 ജൂലൈ 2019 (17:46 IST)
യൂണിവേഴ്സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലിനെ നിയമിച്ചു. ഡോ സിസി ബാബുവിനെയാണ് പ്രിൻസിപ്പലായി നിയമിച്ചത്. നിലവിൽ തൃശൂർ ഗവൺമെന്റ്‌ തൃശൂർ കുട്ടനല്ലൂർ ഗവ കോളേജ് പ്രിൻസിപ്പലാണ് അദ്ദേഹം. താൽക്കാലിക പ്രിൻസിപ്പലായിരുന്ന കെ വിശ്വംഭരനെ​സ്ഥലം മാറ്റി.

പ്രിൻസിപ്പിൽ എസ്​എഫ്​ഐയുടെ കൈയിലെ കളിപ്പാവയാണെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ്​പ്രിൻസിപ്പലിനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ്​പുറത്തിറങ്ങിയത്. സംസ്ഥാനത്തെ ആറ് ഗവ. കോളജുകളിലെ പ്രിൻസിപ്പൽമാർക്കും മാറ്റമുണ്ട്.

അതേസമയം,​ സംഘർഷത്തെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിൽ പിരിച്ചുവിട്ട എസ്എഫ്ഐ കമ്മിറ്റിക്ക് പകരമായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ ഉൾപ്പെടെ 25 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍