രാജ്യത്തു ഹിന്ദു ഭീകരതയുണ്ടെന്നു പറഞ്ഞ നടൻ കമൽഹാസനെ വെടിവെച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മ. കമലിനെ പോലെയുള്ളവരെ വെടിവച്ചു കൊല്ലണം, അല്ലെങ്കില്‍ തുക്കിക്കൊല്ലണം. ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കമലിനെപ്പോലെ പ്രസ്താവന നടത്തുന്ന ആളുകളെ വെടിവച്ചു കൊല്ലുകയാണ് വേണ്ടത്, അല്ലെങ്കില്‍ ഇവരെ തുക്കിക്കൊല്ലണം. ഇങ്ങനെയുള്ള നടപടികളിലൂടയെ ഇത്തരക്കാര്‍ ഒരു പാഠം പഠിക്കുകയുള്ളൂ. എല്ലാ ഇന്ത്യാക്കാരും അദ്ദേഹത്തിന്റെ സിനിമകള്‍ ബഹിഷ്കരിക്കണം. അഖില ഭാരതീയ ഹിന്ദുമഹാസഭയിലെ അംഗങ്ങള്‍ കമലിന്റെ ചിത്രങ്ങള്‍ ഇനി കാണില്ല” - എന്നും ശര്‍മ പറഞ്ഞു.
രാജ്യത്തു ഹിന്ദു ഭീകരതയുണ്ടെന്നു പറഞ്ഞതിന്റെ പേരില്‍ ബിജെപിയുടെ ആക്ഷേപം നേരിടുന്ന നടൻ കമൽഹാസന് പിന്തുണയുമായി അരവിന്ദസ്വാമിയും നടനും സംവിധായകനുമായി പ്രകാശ് രാജും രംഗത്തെത്തിയിരുന്നു. കമലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാക്കള്‍ നല്കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.