പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരതയാണോ ?; കമൽഹാസനെതിരെ കേസെടുത്തതിന് പിന്നാലെ ചോദ്യങ്ങളുയര്‍ത്തി പ്രകാശ് രാജ് രംഗത്ത്
വെള്ളി, 3 നവംബര്‍ 2017 (20:09 IST)
രാജ്യത്തു ഹിന്ദു ഭീകരതയുണ്ടെന്നു പറഞ്ഞതിന്റെ പേരില്‍ ബിജെപിയുടെ ആക്ഷേപം നേരിടുന്ന
നടൻ കമൽഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാടറിയിച്ചത്.
“പശുക്കളെ കൊല്ലുന്നുവെന്ന് പറഞ്ഞ് മനുഷ്യരെ തല്ലിക്കൊല്ലുന്നതും നിയമം കൈയിലെടുക്കുന്നതും ഭീകരവാദമല്ല. രാജ്യത്ത് സദാചാരത്തിന്റെ ചെറുപ്പക്കാരായ ദമ്പതികളെ ആക്രമിക്കുന്നത് ഭീകരവാദമല്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും നിയമം കൈയിലെടുക്കുന്നത് ഭീകരവാദമല്ല. നിസാരമായ എതിര് അഭിപ്രായങ്ങളെപ്പോലും നിശാബ്ദമാക്കാന് ശ്രമിക്കുന്നത് ഭീകരവാദമല്ല. എങ്കിൽ എന്താണ് ഭീകരവാദം ” - എന്നും ട്വിറ്ററിലൂടെ പ്രകാശ് രാജ് ചോദിക്കുന്നു.
രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതവികാരം വൃണപ്പെടുത്തിയതിനാണ് കേസ്. ഇതിനു പിന്നാലെയാണ് കമലിന് പിന്തുണയുമായി പ്രകാശ് രാജ് രംഗത്തുവന്നത്.
അപകീര്‍ത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവന നട്ടതുന്നതിന് എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കമലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.