ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരണം 39ആയി; കാണാതായ 50തോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 നവം‌ബര്‍ 2021 (08:03 IST)
ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരണം 39ആയി. കാണാതായ 50തോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കിഴക്കന്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇന്ന് വൈകുന്നേരത്തോടെ മഴ കുറയുമെന്നാണ് കണക്കാക്കുന്നത്. 
 
അതേസമയം ആന്ധ്രയിലെ ഏറ്റവും വലിയ ഡാമായ റയലയില്‍ നാലുവിള്ളല്‍. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. വിള്ളലുകളിലൂടെ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് ഗ്രാമങ്ങളെ ഒഴിപ്പിച്ചത്. 500 വര്‍ത്തിലേറെ പഴക്കമുള്ള ഡാമാണിത്. അതേസമയം മഴക്കെടുതിയില്‍ ആന്ധ്രാപ്രദേശില്‍ മരണം 39 ആയി. അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്രപ്രദേശത്ത് വെള്ളപ്പൊക്കം നിലനില്‍ക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article