കൊവിഡ് കെയർ സെന്ററിൽ ആരോഗ്യ പ്രവർത്തകനായിരുന്ന മകൻ കൊവിഡ് ബാധിച്ച് മരിച്ചു, ദുഃഖം സഹിയ്ക്കാനാവാതെ മാതാപിതാക്കൾ ജീവനൊടുക്കി

ശനി, 4 ജൂലൈ 2020 (16:50 IST)
ഭുവനേശ്വർ: കൊവിഡ് കെയർ സെന്ററിൽ ആരോഗ്യ പ്രവർത്തകനായിരുന്ന മകൻ കൊവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. ഒഡീഷയിൽ ഗഞ്ചാം ജില്ലയിലാണ് സംഭവം ഉണ്ടായത്. നാരായൺപൂർ സസൻ ഗ്രാമവാസികളായ രാജ്കിഷോർ സതാപിതതി. ഭാര്യ സുലോചന സതാപതി എന്നിവരാണ് ജീവനൊടുക്കിയത്.
 
ഇവരുടെ മകനായ സിമാഞ്ചൽ സതാപതി പങ്കവലാടി ഗ്രാമത്തിലെ കൊവിഡ് കെയർ സെന്ററിൽ ആരോഗ്യ പ്രവർത്തകനായിരുന്നു. മെയ് മാസം മുതൽ ഇദ്ദേഹം കൊവിഡ് കെയർ സെന്ററിലാണ് പ്രവർത്തിച്ചിരുന്നത്. ജൂലൈ ഒന്നിന് ഇദ്ദേഹം പനി ബധിച്ച് ആശുപത്രിയിൽ എത്തി. ജൂൺ രണ്ടിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അടുത്ത ദിവസം തന്നെ സിമാഞ്ചൽ സതാപതി മരണപ്പെട്ടു. ഇത് താങ്ങാനാകാതെ പിതാവ് രാജ്‌കിഷോർ സതാപതി വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിയ്ക്കുകയായിരുന്നു. ഭാര്യ സുലോചന സതാപതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍