കേരളത്തിൽ സമൂഹ വ്യാപനം ഉണ്ടായി, ലോക്‌ഡൗണിലേയ്ക്ക് പോകേണ്ട സമയമെന്ന് ഐഎംഎ

ശനി, 4 ജൂലൈ 2020 (15:28 IST)
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് 19 സമൂഹ വ്യാപനം ഉണ്ടായതായി ഐഎംഎ പ്രസിഡന്റ് എബ്രഹാം വർഗീസ്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗികളെ ചികിത്സിയ്ക്കാത്ത ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിയ്ക്കുന്നതും, ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം വർധിയ്ക്കുന്നതും സമൂഹ വ്യാപനം ഉണ്ടായതായി സൂചന നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
 
സമൂഹ വ്യാപനത്തിലേയ്ക്ക് കടക്കുമ്പോൾ പ്രതിരോധം എളുപ്പമാകില്ല. സംസ്ഥാനത്ത് ടെസ്റ്റുകൾ വർധിപ്പിയ്ക്കണം. ആരോഗ്യ പ്രവർത്തകരിലും കൂടുതൽ ടെസ്റ്റുകൾ നടത്തണം. ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട സമയമാണ്. തങ്ങൾക്ക് കൊവിഡ് വരില്ല എന്ന ധാരണയിലാണ് ഇപ്പോഴും പലരും. ലഭിച്ച ഇളവുകൾ പലരും തെറ്റായി ഉപയോഗിച്ചു. ഇളവുകൾ അവസാനിപ്പിച്ച് നിയന്ത്രണങ്ങൾ കർശനമാക്കണം. വീണ്ടും ലോക്‌ഡൗണിലേയ്ക്ക് മാറേണ്ട സമയമായിരിയ്ക്കുന്നു എന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍