കർണാടകത്തിൽ പത്താംക്ലാസ് പരീക്ഷ എഴുതിയ 32 വിദ്യാർത്ഥികൾക്ക് കൊവിഡ്, 80 വിദ്യാർത്ഥികൾ ക്വാറന്റീനിൽ

ശനി, 4 ജൂലൈ 2020 (15:05 IST)
ബെംഗളുരു: കർണാടകത്തിൽ പത്താംക്ലാസ് പരീക്ഷയെഴുതിയ 32 വിദ്യർത്ഥികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവരുമായി അടുത്തിടപഴകിയ 80 വിദ്യാർത്ഥികളെ ക്വാറന്റിനിലാക്കി. ജൂൺ 25 മുതൽ ജൂലൈ മൂന്ന് വരെ കർണാടകത്തിൽ നടന്ന പത്താംതരം പൊതുപരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 
 
ജൂലൈ മൂന്ന് വരെയുള്ള കണക്കുകൾ പ്രകാരം 7.60 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നുമാത്രം 3,911 വിദ്യാർത്ഥികൾ കർണാടകത്തിൽ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. കൊവിഡ് പ്രോട്ടോോൾ പാലിച്ചുള്ള മുൻകരുതലുകൾക്ക് ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നിട്ടും വിദ്യാർത്ഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് സൃഷ്ടിയ്ക്കുന്നത്.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍