കൊവിഡിന്റെ ഉറവിടം കണ്ടെത്താൻ ഡബ്ല്യുഎച്ച്‌ഒ സംഘം ചൈനയിലേയ്ക്ക്

ശനി, 4 ജൂലൈ 2020 (15:52 IST)
ലോകത്ത് ഒരു കോടിയിധികം ആളുകളെ ബധിയ്ക്കുകയും അഞ്ച് ലക്ഷത്തിലെറെ പേരുടെ ജീവനെടുക്കുകയും ചെയ്ത് സാർസ് കോവ് 2 വൈറസ്നിന്റെ ഉറവിടം കണ്ടെത്താൻ ;ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം ചൈനയിലേയ്ക്ക് തിരിയ്ക്കുന്നു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് വൈറസ് ചൈനയിലെ വൈറോളജി ലാബിൽനിന്നും പുറത്തുവന്നതാണ് എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം.
 
വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. എങ്കിൽ മാത്രമേ വൈറസിനെതിരെ ശക്തമായി നമുക്ക് പോരാടാനാകു. വൈറസ് എങ്ങനെ ആരംഭിച്ചു എന്നും, ഭാാവിയിൽ നമുക്ക് എന്ത് ചെയ്യാനാകും എന്നീ കാര്യങ്ങൾ മനസിലാക്കുന്നതിന് അടുത്ത ആഴ്ച ഒരു പ്രത്യേക സംഘത്തെ ചൈനയിലേയ്ക്ക് അയയ്ക്കുകയാണ്. ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍