Haryana, Jammu and Kashmir Election Results 2024: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ബിജെപി മുന്നിലെത്തുകയായിരുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഹരിയാനയില്‍ ബിജെപി 48 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നത് 35 സീറ്റുകളില്‍. ഐഎന്‍എല്‍ഡി രണ്ടിടത്തും മറ്റുള്ളവര്‍ അഞ്ചിടത്തും ലീഡ് ചെയ്യുന്നു.
90 അംഗ നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഹരിയാനയില്‍ ബിജെപി അധികാരത്തിലെത്താന്‍ പോകുന്നത്.
ജമ്മു കശ്മീരില്‍ 52 സീറ്റുകളില്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് 28 സീറ്റുകളില്‍ മാത്രം. രണ്ടിടത്ത് പിഡിപിയും എട്ട് സീറ്റുകളില്‍ മറ്റുള്ളവര്‍ക്കും ലീഡ്. ജമ്മു കശ്മീരില്‍ ആകെ 90 സീറ്റുകളാണ് ഉള്ളത്. 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.