Haryana Assembly Election Result 2024 Live: അപ്രതീക്ഷിതം ! ഹരിയാനയില്‍ ബിജെപിക്ക് മേല്‍ക്കൈ, കോണ്‍ഗ്രസ് താഴേക്ക്

രേണുക വേണു

ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (08:14 IST)
Haryana Election Result 2024

Haryana Vidhan Sabha Election Results 2024 Live updates: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിറംമങ്ങിയ വിജയത്തിനു പിന്നാലെ ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും നരേന്ദ്ര മോദിക്കും തിരിച്ചടിയാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടി ആയതിനാല്‍ ശക്തി തെളിയിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

10.15 AM: ഹരിയാനയില്‍ 49 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് ഉറപ്പിച്ചു. കോണ്‍ഗ്രസ് സഖ്യത്തിന് 34 സീറ്റുകളില്‍ ലീഡ്

9.55 AM: ഹരിയാനയില്‍ മാനം കാത്ത് ബിജെപി. കേവല ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് സഖ്യത്തിന്റെ ലീഡ് 38 സീറ്റുകളില്‍ മാത്രം
 
9.40 AM: മാറിമറിഞ്ഞ് ഹരിയാന തിരഞ്ഞെടുപ്പ് ഫലം. ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസിനു ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെട്ടു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബിജെപി 44 സീറ്റുകളിലും കോണ്‍ഗ്രസ് സഖ്യം 41 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഐഎന്‍എല്‍ഡി മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട് 

9.30 AM: കോണ്‍ഗ്രസ് സഖ്യം 47 സീറ്റുകളിലും ബിജെപി 36 സീറ്റുകളിലും ലീഡ് ചെയ്യുന്നു. അക്കൗണ്ട് തുറക്കാതെ ആം ആദ്മി

9.10 AM: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം. ആകെയുള്ള 90 സീറ്റുകളില്‍ 50 സീറ്റുകളിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് 33 സീറ്റുകളില്‍ മാത്രം. 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത് 
 
90 അംഗ നിയമസഭയിലേക്കാണ് ഹരിയാനയില്‍ വോട്ടെടുപ്പ് നടന്നത്. 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. പത്ത് വര്‍ഷത്തിനു ശേഷം ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. കോണ്‍ഗ്രസ് 50 മുതല്‍ 60 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. 
 
എക്‌സിറ്റ് പോളുകളേക്കാള്‍ ഒരുപടി കൂടെ കടന്ന് 70 സീറ്റുകള്‍ നേടുമെന്നാണ് ഹരിയാനയിലെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 90 നിയമസഭാ മണ്ഡലങ്ങളിലേക്കായി 464 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ അടക്കം ഹരിയാനയില്‍ ആകെ മത്സരിച്ചത് 1,031 സ്ഥാനാര്‍ഥികള്‍. 93 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍