ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ തെറ്റായി നയിച്ചതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരെഴുതിയ വിധിയില്‍ പറയുന്നു. ഭര്‍ത്താവിനൊപ്പം പോകാമെന്ന ആദ്യ വിധി ഹൈക്കോടതി തന്നെ മാറ്റുകയായിരുന്നു. ഹാദിയയുടെ പിതാവ് അശോകന്റെ ഹേബിയസ് കോര്‍പ്പസില്‍ ഹാദിയയെ ഷഫീനൊപ്പം വിട്ടയ്ക്കാതിരുന്ന വിധിയെ ആണ് സുപ്രീംകോടതി കണക്കിന് വിമര്‍ശിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കളുടെ സ്‌നേഹം തടസ്സമല്ലെന്നകാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് വിധിയില്‍ പറയുന്നു. ഹാദിയക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാന്‍ ഹൈക്കോടതി അനുവദിക്കണമായിരുന്നു. ഹാദിയയുടെ ഇഷ്ടം അനുവദിച്ചുകൊടുക്കാത്തത് ഭരണഘടനാപരമായ അവകാശം ഭരണഘടനാ കോടതിതന്നെ ഇല്ലാതാക്കുന്നത് പോലെയാണെന്നും ഒരു കണക്കിനും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരെഴുതിയ വിധിയില്‍ പറയുന്നു.