ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുതെന്നും സുപ്രീംകോടതി

Webdunia
ചൊവ്വ, 17 മെയ് 2022 (19:35 IST)
ഗ്യാൻവ്യാ‌പി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റിന് സുപ്രീം കോടതിയുടെ നിർ‌ദേശം.എന്നാല്‍ പള്ളിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് മുസ്ലീം മതവിഭാഗത്തിന് പ്രാര്‍ഥനയ്ക്കുള്ള അവകാശം തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സർവേയ്ക്ക്തിരെ ഗ്യാൻവ്യാപി പള്ളി കമ്മിറ്റി നൽകിയ ഹർജികൾ പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
 
വാരാണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളവും പ്രദേശവും സീൽ ചെയ്യാൻ വാരാണാസി സിവിൽ കോടതി ഉത്തരവിട്ടിരുന്നു. സീല്‍ ചെയ്ത പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയ്ക്ക് കൈമാറുകയും ചെയ്തു. എന്നാൽ വിശ്വാസികൾക്ക് പള്ളിയിലേക്കുള്ള പ്രവേശനം തടയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article