വിപണി വിഴുങ്ങാൻ റിലയൻസ്, 30 ഓളം പ്രാദേശിക ബ്രാൻഡുകളെ ഏറ്റെടുക്കും

തിങ്കള്‍, 16 മെയ് 2022 (21:56 IST)
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ല്‍ ശൃംഖലയായ റിലയന്‍സ് 60ഓളം ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നു. പലചരക്ക്,പേഴ്‌സണൽ കെയർ വിഭാഗങ്ങളിലായി 20ഓളം ഭക്ഷ്യ-ഭക്ഷ്യേതര ബ്രാൻഡുകളെ സ്വന്തമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
 
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, പെപ്‌സികോ, കൊക്കോ കോള തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുമായി നേരിട്ട് ഏറ്റുമുട്ടാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 30ഓളം പ്രാദേശിക ബ്രാൻഡുകളെ ഏറ്റെടുക്കാനുള്ള ചർച്ചകൾ അവസാന‌ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്താകെ 2000ലേറെ റീട്ടെയിൽ ഷോപ്പുകൾ റിലയൻസിനുണ്ട്. ഏറ്റെടുക്കുന്ന കമ്പനികളുടെ ഉത്‌പന്നങ്ങൾ നേരിട്ട് ജിയോ മാർട്ട് വഴി ജനങ്ങളിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍