ഗുജറാത്തിലെ ഭാവ്നഗറിൽ പച്ചക്കറി കച്ചവടക്കാരനെ ഒരു കൂട്ടം യുവാക്കൾ മർദിച്ച് കൊലപ്പെടുത്തി. റഫീഖ് ഹുസൈൻ എന്ന കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്. എട്ടുപേർ ചേർന്നാണ് വടികൊണ്ട് അടിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഈ ദൃശ്യങ്ങൾ സമീപത്തെ സെക്യൂരിറ്റി ക്യാമറയില്‍ പതിയുകയും ചെയ്തു.
റഫീഖ് ഹുസൈൻ 25 ലക്ഷം രൂപക്ക് ഒരു വീട് വാങ്ങിയിരുന്നു. ഈ കച്ചവടം നടന്നതിന് പണം ആവശ്യപ്പെട്ട് ഒരു കൂട്ടം ചെറുപ്പക്കാർ ഹുസൈനെ സമീപിച്ചിരുന്നു. എന്നാൽ തന്റെ കയ്യിൽ പണമില്ലെന്നും വായ്പയെടുത്താണ് വീട് വാങ്ങിയതെന്നും ഇയാൾ യുവാക്കളോട് പറഞ്ഞു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്ന് കരുതുന്നു.