ഗുജറാത്തിൽ വോട്ടെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ : വോട്ടെണ്ണൽ എട്ടിന്

Webdunia
വ്യാഴം, 3 നവം‌ബര്‍ 2022 (12:57 IST)
ഗുജറാത്ത് നിയമസഭാ തിരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന്, അഞ്ച് ദിവസങ്ങളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും. 2 ഘട്ടങ്ങളിലായി 182 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്.
 
ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. 4.9 കോടി വോട്ടർമാർക്കായി 51,782 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്ന് ഡളിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article