സ്വര്‍ണ്ണക്കടത്ത് ചെരുപ്പിന്റെ വള്ളിയിലൂടെയും

എ കെ ജെ അയ്യര്‍
വ്യാഴം, 3 ഡിസം‌ബര്‍ 2020 (20:20 IST)
ചെന്നൈ: സ്വര്‍ണ്ണം കള്ളക്കടത്തായി എത്തിക്കുന്നതിന് പുതിയ പുതിയ വിദ്യകളാണ് സ്വര്ണക്കടത്തുകാര്‍ അവലംബിക്കുന്നത്. അടുത്തിടെയായി മിക്കവാറും മിശ്രിത രൂപത്തിലും കുഴമ്പ് രൂപത്തിലുമാണ് സ്വര്‍ണ്ണം കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ വിമാന താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ചെടുത്തത് ചെരിപ്പിനുള്ളില്‍ നിന്ന് പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച ചെരുപ്പിന്റെ വള്ളികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു - അതും കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണ്ണം.
 
സ്വര്‍ണ്ണം വിഴുങ്ങിയും മലദ്വാരത്തില്‍ ഒളിപ്പിച്ചു വച്ച് എത്തുന്നതും കസ്റ്റംസിന്റെ പിടിയിലാകുന്നതാണ് പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ചെന്നൈ വിമാന താവളത്തില്‍ സ്വര്ണക്കടത് പിടിക്കുന്നതില്‍ വന്‍ വര്ധനയാണുള്ളത്. സാധാരണ സ്ലിപ്പര്‍ ചെരുപ്പുമായി വന്ന യാത്രക്കാരനെ പരിശോധിച്ചതില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എങ്കിലും പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് ഇയാളുടെ ചെരുപ്പ് പരിശോധിക്കാന്‍ തീരുമാനിച്ചത്.
 
പരിശോധനയില്‍ ചെരുപ്പിന്റെ വള്ളികള്‍ക്കുള്ളിലായിരുന്നു സ്വര്‍ണ്ണം. പന്ത്രണ്ട് ലക്ഷം രൂപയുടെ 239 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. ഇതിനൊപ്പം ഇയാളില്‍ നിന്ന് ആറര ലക്ഷം രൂപ വിലയുള്ള അമേരിക്കന്‍ ഡോളറും ഈ വര്ഷം ഇതുവരെയായി ചെന്നൈയില്‍ നടന്ന സ്വര്‍ണ്ണവേട്ടകളുടെ എണ്ണം 577  ഉയര്‍ന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article