കരിപ്പൂരില്‍ 32 ലക്ഷത്തിന്റെ സ്വര്‍ണ്ണ വേട്ട

എ കെ ജെ അയ്യര്‍

ശനി, 28 നവം‌ബര്‍ 2020 (09:10 IST)
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ നാല് യാത്രക്കാരില്‍ നിന്നായി അനധികൃതമായി കൊണ്ടുവന്ന 32 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി. ആകെ 648 ഗ്രാം സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
 
ഫ്ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ വടകര സ്വദേശികളായാ മുബാറക്, അഷ്റഫ് എന്നിവരില്‍ നിന്ന് 362 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ഇലക്ട്രിക് സ്വിച്ചിന്റെ സ്‌ക്രൂ രൂപത്തിലാക്കിയാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്.
 
ഇതിനൊപ്പം എയര്‍ അറേബ്യാ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി ഉമ്മറില്‍ നിന്ന് 199 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. ഇത് കൂടാതെ ദുബായില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി ഖാദറില്‍ നിന്ന് 87 ഗ്രാം സ്വര്‍ണ്ണവും പിടികൂടി. ദ്രാവക രൂപത്തിലാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍