കരിപ്പൂരില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

എ കെ ജെ അയ്യര്‍

വെള്ളി, 13 നവം‌ബര്‍ 2020 (19:03 IST)
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തു നിന്ന് വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി സിറാജുദ്ദീനില്‍ നിന്നാണ് 735 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം പിടിച്ചത്.
 
ഇതിനൊപ്പം കഴിഞ്ഞ ദിവസം വൈകിട്ട് ദുബായില്‍ നിന്ന് വന്ന സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങളില്‍ വന്നിറങ്ങിയ അഞ്ചു യാത്രക്കാരില്‍ നിന്ന് 3.36 ലക്ഷം രൂപ വിലവരുന്ന വിദേശ നിര്‍മ്മിത സിഗരറ്റും പിടികൂടി. അസിസ്റ്റന്റ് കമ്മീഷണര്‍ സുരേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ഇവ പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍