വഴിത്തര്‍ക്കം: യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു

എ കെ ജെ അയ്യര്‍

ഞായര്‍, 8 നവം‌ബര്‍ 2020 (19:24 IST)
കോഴിക്കോട്: വഴിത്തര്‍ക്കത്തിനൊടുവില്‍ യുവാവ് ബന്ധുവായ 38 കാരനെ കുത്തിക്കൊന്നു. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോയാണ് മരിച്ചത്. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന കുഞ്ഞച്ചനാണ് ഇയാളെ കുത്തിക്കൊന്നത്.
 
എന്നാല്‍ സംഭവത്തിന് ശേഷം ചാക്കോ ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഇന്‍ക്വിസ്‌റ് നടപടികള്‍ക്ക് ശേഷം ഷിജോയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍