വധശ്രമക്കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 5 നവം‌ബര്‍ 2020 (17:54 IST)
കൈപ്പമംഗലം: വധശ്രമക്കേസില്‍ മൂന്നു യുവാക്കളെ കൈപ്പമംഗലം പോലീസ് അറസ്‌റ് ചെയ്തു. പെരിഞ്ഞനം കോവിലകം നായരുകുളത്ത് അമല്‍ജിത്ത് (24), തൃപ്പേകുളം ക്ഷേത്രത്തിനടുത്ത് അടിപ്പറമ്പില്‍ (30), കോവിലകം തോട്ടുങ്ങല്‍ സുജിത്ത് (26) എന്നിവരാണ് പോലീസ് പിടിയിലായത്.
 
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പെരിഞ്ഞനം വിനായക റോഡില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാരയില്‍ അജിത് കുമാര്‍ എന്നയാളുടെ മകന്‍ ദ്രാവിഡിനെ ബൈക്കില്‍ വന്ന മൂന്നു പേര് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു വധിക്കാന്‍ ശ്രമിച്ചതാണ് കേസായത്.
 
മുമ്പ് നടന്ന ഒരു അടിപിടി കേസുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു ഇവര്‍ ദ്രാവിഡിനെ ആക്രമിച്ചത്. കരിങ്കല്ല് കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കി റോഡിലൂടെ വലിച്ചിഴച്ച് സമീപത്തെ തെങ്ങിന്‍ തോപ്പില്‍ ഇടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍