പാക്കിസ്ഥാന്റെ ജയത്തില്‍ പടക്കം പൊട്ടിച്ചവര്‍ ഇന്ത്യക്കാരല്ല: ഗൗതം ഗംഭീര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (18:38 IST)
പാക്കിസ്ഥാന്റെ ജയത്തില്‍ പടക്കം പൊട്ടിച്ചവര്‍ ഇന്ത്യക്കാരല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ടി20 ലോകകപ്പില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പിച്ചതില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് ഗംഭീര്‍. ട്വിറ്ററിലൂടെയാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്. പടക്കം പൊട്ടിച്ചവര്‍ക്കെതിരെ നേരത്തേ വിരേന്ദര്‍ സേവാങും രംഗത്തെത്തിയിരുന്നു. 
 
ഇന്ത്യ അനായാസം പാക്കിസ്ഥാനെ കീഴടക്കുമെന്ന് നേരത്തേ ഗംഭീര്‍ പ്രവചനം നടത്തിയിരുന്നു. തന്റെ ആശംസകള്‍ ടീമിനുണ്ടെന്നും, ടീമില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article