ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കോടികണക്കിന് ജനങ്ങളാണ് മത്സരം കണ്ടത്. ഏറെ കാലത്തിന് ശേഷം ഇരുടീമുകളും ഏറ്റുമുട്ടുന്നത് വലിയ ആവേശമാണ് ക്രിക്കറ്റ് ലോകത്തിലും സൃഷ്ടിച്ചത്. മത്സരത്തിന്റെ പരസ്യ ഇടവേളകൾക്ക് 20-25 ലക്ഷം രൂപവരെയാണ് ഈടാക്കിയിരുന്നത് എന്ന് മാത്രം മതി ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ക്രിക്കറ്റിന് നൽകുന്ന ബിസിനസ് എത്രയെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ.
ഇപ്പോഴിതാ ഇന്ത്യ-പാകിസ്ഥാൻ ടി20 സീരീസുകൾ സംഭവിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ കെവിൻ പീറ്റേഴ്‌സൺ.ഇന്ത്യയും പാകിസ്ഥാനും എല്ലാ വർഷവും നിക്ഷ്‌പക്ഷ വേദിയിൽ 3 ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ പങ്കെടുക്കണമെന്നാണ് താരം ആവശ്യപ്പെടുന്നത്. സമ്മാനതുകയായി 15 മില്ല്യൺ യുഎസ് ഡോളർ നൽകണമെന്നും പീറ്റേഴ്‌സൺ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു,