ക്രിസ്‌മസ് ആഘോഷിച്ച് ലോകം; ആഡംബരങ്ങളല്ല മറിച്ച് ദരിദ്രനെ കരുതാനുള്ള മനസ്സാണ് വേണ്ടതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (09:16 IST)
സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശമോതി ഇന്ന് ലോകമെങ്ങും ക്രിസ്‌മസ് ആഘോഷം. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനാച്ചടങ്ങുകൾ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
 
ഭൗതിക മോഹങ്ങള്‍ ഉപേക്ഷിച്ച് എളിമയുടേയും സ്നേഹത്തിന്റെയും ജീവിതത്തിലേക്ക് തിരിച്ചുവരാനും ഉപഭോഗ സംസ്കാരത്തിന്റെ ആഡംബരങ്ങളല്ല, ദരിദ്രനെ കരുതാനുള്ള മനസ്സാണ് വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതെന്നും മാർപ്പാപ്പ പറഞ്ഞു.
 
ക്രിസ്തുവിന്റെ ജീവിതം ക്ഷമിക്കുവാനും, കരുതുവാനുമാണ് പഠിപ്പിക്കുന്നത്.  ഈ പാഠമുള്‍ക്കൊണ്ട് മറ്റുള്ളവരെ കരുതുവാനും ധാനധര്‍മ്മം  ചെയ്യുവാനും എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article