‘ഇപ്പോഴെങ്കിലും ഒന്ന് വാ തുറന്നല്ലോ, ഉപദേശം നൽകുമ്പോൾ സ്വന്തം കാര്യത്തിലും അത് കാണിക്കണം’ - പ്രധാനമന്ത്രിയോട് മന്‍മോഹന്‍

Webdunia
ബുധന്‍, 18 ഏപ്രില്‍ 2018 (12:31 IST)
കത്തുവയിലേതും ഉന്നാവോയിലേതും പീഡന കേസുകളിൽ വിവാദങ്ങൾക്കൊടുവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. മോദിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷവും അറിയിച്ചിരുന്നു. ഇപ്പോഴിതാ, മോദി പ്രതികരിക്കാന്‍ വൈകിയതിനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്. 
 
ഒടുവില്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ നിശബ്ദത വെടിഞ്ഞു. അതില്‍ സന്തോഷമുണ്ട്. സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് ഞാനെന്ന് മോദി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നല്ലോ. താൻ പ്രധാനമന്ത്രി ആയിരുന്ന സമയത്ത് എന്നോട് സംസാരിക്കണമെന്ന് അദ്ദേഹം ഉപദേശിക്കാറുണ്ടായിരുന്നു. അതേ ഉപദേശം അദ്ദേഹവും പാലിച്ചാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് നടക്കുമ്പോൾ വിഷയത്തെ അപലപിച്ച് പോലും ഒന്ന് സംസാരിക്കാൻ പ്രധാനമന്ത്രി വൈകുന്ന ഓരോ നിഷവും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറും. എന്തു ചെയ്താലും ഒരു പ്രശ്നവുമില്ലെന്ന് അവര്‍ കരുതുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article