രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഓരോ കൊവിഡ് കേസിനൊപ്പവും തിരിച്ചറിയപ്പെടാത്ത 90 കേസുകൾ എന്ന് പഠനം

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2020 (11:08 IST)
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഓരോ കൊവിഡ് കേസിലും തിരിച്ചറിയപ്പെടാതെ പോകുന്ന 90 രോഗികളെന്ന് പഠന റിപ്പോർട്ട്. അതായത് ഒരു രോഗിയ്ക്ക് രോഗം സ്ഥിരീകരിയ്ക്കുമ്പോൾ 90 രോഗികളെങ്കിലും രോഗം ബാധിച്ച് തിച്ചറിയപ്പെടാതെ സമൂഹത്തിൽ ഉണ്ട് എന്ന് സാരം. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ടെക്നോളജിയുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര മാതൃകയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. രാജ്യത്തെ ജനസംഖ്യയുമായി ചേർത്ത് ഈ പഠനം പരിശോധിച്ചിട്ടില്ല
 
ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ 1: 10, 1: 15 എന്നിങ്ങനെയാണ് നിരക്ക് എന്നാൽ. ഇന്ത്യയിൽ ഭൂരിഭാഗം ആളുകൾക്കും രോഗലക്ഷണം പ്രകടമല്ല എന്നതിനാൽ നിരക്ക് 1: 90 ആണ്. ഓരോ സംസ്ഥാനത്തിലും ഇത് വ്യത്യസ്തപ്പെട്ടിരിയ്ക്കും. കേരളത്തിലും ഡൽഹിയിലും നിരക്ക് 1: 25 ആണ്. രാജ്യത്തെ 60 ശതമാനം ആളുകൾക്കും കൊവിഡ് ബാധിച്ചു എന്നും പഠന പറയുന്നു. ഇന്ത്യയിൽ കൊവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാകും എന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ടെക്നോളജി നേരത്തെ പ്രവചനം നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article