കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ ആത്മഹത്യ ചെയ്തു

വ്യാഴം, 17 ഡിസം‌ബര്‍ 2020 (08:19 IST)
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ ആത്മഹത്യ ചെയ്തു. കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തന്റെ ആത്മഹത്യ എന്ന് കുറിപ്പെഴുതിതിവച്ച ശേഷം സ്വയം വെടിയുതിർത്ത് ബാബ രാംസിങ് എന്ന പുരോഹിതൻ ജീവനൊടുക്കുകയായിരുന്നു. ഡൽഹിയിലെ സിംഗു അതിർത്തിയിലാണ് സംഭവം ഉണ്ടായത്. ഹരിയാനയിലെ കർണാലിൽനിന്നുമുള്ള പുരോഹിതനാണ് സ്വന്തം തോക്ക് ഉപയോഗിച്ച് ജിവനൊടുക്കിയത്. 
 
'കർഷകന്റെ ദുരവസ്ഥയിലും അവരെ അടിച്ചമർത്തുന്ന സർക്കാരിന്റെ നയങ്ങളിലും എനിയ്ക്ക് വേദനയുണ്ട്. കർഷകർ അവകാശങ്ങൾക്കായി തെരുവിലിറങ്ങേണ്ടിവരുന്നു. ആ ദുരവസ്ഥയ്ക്ക് ഞാൻ സാക്ഷിയായി. സർക്കാർ അവർക്ക് നീതി നൽകുന്നില്ല എന്നത് എന്നെ വേദനപ്പിയ്ക്കുന്നു. ഇത് അനീതിയാണ് കർഷകരെ അടിച്ചമർത്തുന്നത് പാപമാണ്,' എന്നായിരുന്നു ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത്.   

Anguished to hear that Sant Baba Ram Singh ji Nanaksar Singhra wale shot himself at Singhu border in Kisan Dharna, looking at farmers' suffering. Sant ji's sacrifice won't be allowed to go in vain. I urge GOI not to let situation deteriorate any further & repeal the 3 agri laws. pic.twitter.com/2ct4prkcoJ

— Sukhbir Singh Badal (@officeofssbadal) December 16, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍