ഹമ്മർ ഇലക്ട്രിക് ട്രക്കിന്റെ ബുക്കിങ് 10 മിനിറ്റിനുള്ളിൽ പൂർണം, വാഹനത്തിനായി കാത്തിരിപ്പ്

ബുധന്‍, 16 ഡിസം‌ബര്‍ 2020 (13:40 IST)
ലോകത്ത് ഏറ്റവും ആരാധകർ ഉള്ള വാഹനങ്ങളിൽ ഒന്നാണ് ഹമ്മർ. വർഷങ്ങൾക്ക് ശേഷം പുതിയ കാലത്തെ ഇക്ട്രിക് വാഹനമായി ഹമ്മർ വിപണിയിലേയ്ക്ക് തിരികെയെത്തുകയാണ് ഹമ്മർ ഇവി പിക്കപ്പിനെ ജനറൽ മോട്ടോർസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. വെറും 10 മിനിറ്റിനുള്ളിലാണ് വഹനത്തിന്റെ ബുക്കിങ് പൂർത്തിയായത്. എന്നാൽ ബുക്കിങ്ങുകളൂടെ എണ്ണം ജനറൽ മോട്ടോർസ് വെളിപ്പെടുത്തിയിട്ടില്ല. 100 ഡോളർ ആയിരുന്നു ബുക്കിങ് ചാർജ് ആയി ഈടാക്കിയത്. അടുത്ത വർഷമാണ് വാഹനത്തിന്റെ ഫസ്റ്റ് എഡിഷൻ വിപണിയിൽ വിൽപ്പനയ്ക്കെത്തുക. 
 
112,595 ഡോളറാണ് വാഹനത്തിന്റെ പ്രാരംഭ മോഡലിന്റെ വില അതായത് ഏകദേശം 82.79 ലക്ഷം രൂപ. ഇലക്ടിക് എങ്കിലും കരുത്തൻ പിക്കപ്പ് ട്രക്കായാണ് ഹമ്മർ ഇവി വിപണിയിൽ എത്തുന്നത്. മൂന്ന് ഇലക്‌ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്തുപകരുക. 1,000 ബിഎച്ച്പി കരുത്തും 15,600 എൻഎം ടോര്‍ക്കും പരമാവധി സൃഷ്ടിയ്ക്കാൻ ഈ മോട്ടോറുകൾക്ക് സാധിയ്ക്കും എന്നാണ് വിവരം. 3.0 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിനാകും, 800 വോള്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉണ്ടാവുക, 10 മിനിറ്റിനുള്ളില്‍ 160 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ചാര്‍ജ് കൈവരിക്കാൻ വാഹനത്തിനാകും എന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍