സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമല സീതാരാമൻ, റിട്ടൺ ഫയൽ ചെയ്യാനുള്ള തീയതി നീട്ടി

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2020 (15:16 IST)
ഡല്‍ഹി: രാജ്യത്ത് കോവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സഹായം നൽകുന്നതിനും, സാമ്പത്തിക മേഖലയുടെ തകർച്ച പരിഹരിക്കുന്നതിനും ഉടൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക പാക്കേജിനായുള്ള നടപടികൾ പുരോഗമിച്ചുവരികയാണ് എന്നും ധനമന്ത്രി വ്യക്തമാക്കി.
 
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍  വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി 2020 ജൂണ്‍ 30 വരെ നീട്ടി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി കുറച്ചു.
 
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനു:ള്ള തിയതി ജൂണ്‍ 30 വരെയാക്കി. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ആവസാന തിയതി ജൂണ്‍ 30 ലേക്ക് നീട്ടിയതായും ധനമന്ത്രി അറിയിച്ചു. ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.  

അനുബന്ധ വാര്‍ത്തകള്‍

Next Article