കര്‍ഷക സമരത്തിലെ സംഘര്‍ഷത്തില്‍ 100കോടിയുടെ നഷ്ടം ഉണ്ടായതായി ഡല്‍ഹി പോലീസ്

ശ്രീനു എസ്
ബുധന്‍, 27 ജനുവരി 2021 (11:19 IST)
കര്‍ഷക സമരത്തിലെ സംഘര്‍ഷത്തില്‍ 100കോടിയുടെ നഷ്ടം ഉണ്ടായതായി ഡല്‍ഹി പോലീസ്. സംഘര്‍ഷത്തെ തുടര്‍ന്ന് പല മെട്രോ സ്‌റ്റേഷനുകളും അടഞ്ഞുകിടക്കുകയാണ്. ലാല്‍കില, ജുമ മസ്ജിദ് എന്നീ സ്‌റ്റേഷനുകളാണ് അടഞ്ഞുകിടക്കുന്നത്. കൂടാതെ നിരവധി സ്ഥാലങ്ങളില്‍ ഇന്റര്‍ നെറ്റ് സൗകര്യം തടസപ്പെട്ടിട്ടുണ്ട്. സിംഘു, തിക്രി, ഗാസിപ്പൂര്‍, മുകാബ്ര ചൗക് എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങളാണ് തടസപ്പെട്ടിട്ടുള്ളത്.
 
കര്‍ഷക റാലിയില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ക്കും കൈകാലുകള്‍ക്കാണ് പരിക്ക്. പ്രതിഷേധകര്‍ മനപ്പൂര്‍വം കലാപം ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് 22കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article