കര്‍ഷകന്‍ മരിച്ചത് വെടിയേറ്റല്ല, ട്രാക്ടര്‍ മറിഞ്ഞ്: സിസിടിവി ദ്യശ്യം പൊലീസ് പുറത്തുവിട്ടു

ശ്രീനു എസ്

ബുധന്‍, 27 ജനുവരി 2021 (08:49 IST)
ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചത് വെടിയേറ്റല്ലെന്ന് ഡല്‍ഹി പൊലീസ്. പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്നായിരുന്നു കര്‍ഷകര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദ്യശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. റാലിക്കിടെ ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിങ് ആണ് മരണപ്പെട്ടത്.
 
കര്‍ഷകപ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ ഇന്നലെ പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയിലും പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി മാറി. റാലിക്കിടെ പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. 
 
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ മാര്‍ച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനും ഗീന്‍ ലൈനിലെ സ്റ്റേഷനുകളും അടച്ചു. ഡല്‍ഹിയിലേക്കുളള റോഡുകളും അടച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍