കർഷകസമരം ഡൽഹിയിൽ ജീവിയ്ക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു: കേന്ദ്ര സർക്കാർ

Webdunia
ബുധന്‍, 3 ഫെബ്രുവരി 2021 (12:53 IST)
ഡല്‍ഹി: കര്‍ഷകസമരം ഡല്‍ഹിയിൽ ജീവിയ്ക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കേന്ദ്ര സർക്കാർ. പാർലമെന്റിൽ ചോദ്യോത്തര വേളയിൽ നൽകിയ മറുപടിയിലാണ് അതിർത്തികൾ അടച്ചത് ഡൽഹി നിവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നതായി കേന്ദ്ര സഹമന്ത്രി ജി കിഷൻ റെഡ്ഡി വ്യക്തമാക്കിയത്. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകസമരം നഗരവാസികള്‍ക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്നായിരുന്നു ശിവസേന അംഗം അനിൽ ദേശായിയുടെ ചോദ്യം. 
 
'ഗാസിപൂര്‍, ചില്ല, തിക്രി, സിംഘു അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണെന്ന്​ഡല്‍ഹി പൊലീസ്​ അറിയിച്ചിട്ടുണ്ട്. ഇത്​ഡല്‍ഹി നിവാസികള്‍ക്കും അതിര്‍ത്തി സംസ്ഥാനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിർത്തികൾ അടച്ചുള്ള പ്രതിഷേധം സാമ്പത്തികമായ നഷ്ടത്തിനും കാരണമാകുന്നു'​എന്ന് ജി. കിഷന്‍ റെഡ്ഡി മറുപടി നൽകി. കർഷകരെ പ്രതിരോധിയ്ക്കുന്നതിനായി പൊലീസ് സ്ഥാപിച്ച ബാരിക്കേടുകളുടെ ചിത്രം പങ്കുവച്ച് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article