ഐ‌സിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ന്യൂസിലൻഡ് ഫൈനലിൽ, ഇന്ത്യയ്ക്ക് എത്രത്തോളം സാധ്യത ? ഈ കണക്കുകൾ അറിയു !

ബുധന്‍, 3 ഫെബ്രുവരി 2021 (12:01 IST)
ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യുസിലൻഡ് ഇടംപിടിച്ച് കഴിഞ്ഞു. ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവയ്ക്കാൻ തീരുമാനിച്ചതോടെയാണ് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ പരമ്പരയുമായി മുന്നോട്ടുപോകാൻ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തീരുമാനിച്ചാൽ കാര്യങ്ങൾ വീണ്ടും മാറിമറിയും. ഇന്ത്യ ഇംഗ്ലണ്ട് ഓസ്ട്രേലിയ എന്നീ മൂന്ന് ടീമുകളിൽ ഒന്നാണ് കിവികളുടെ എതിരാളിയാവുക. എന്നാൽ ആര് ? കണക്കുകൾ ഒന്ന് പരിശോധിയ്ക്കാം. 
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച വിജയം ഇന്ത്യ നേടിയാൽ ഇന്ത്യയായിരിയ്ക്കും ഫൈനലിൽ എത്തുക. 1-0 എന്ന നിലയിലാണ് ഇന്ത്യയുടെ വിജയം എങ്കിൽ ഓസ്ട്രേലിയ ഫൈനലിൽ എത്തും. മറ്റേത് നിലയിൽ ഇന്ത്യ ജയിച്ചാലും ഇന്ത്യയ്ക്ക് ഫൈലിൽ എത്താനാകും എന്നത് ഇന്ത്യയ്ക്ക് മുൻതുക്കം നൽകും. ഇംഗ്ലണ്ടിന് ഫൈനലിൽ എത്തണം എങ്കിൽ ഇന്ത്യയ്ക്കെതിരെ മൂന്ന് ടെസ്റ്റിലെങ്കിലും ജയിയ്ക്കണം. അതായത്. ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകൾ മികച്ച വിജയം സ്വന്തമാക്കിയെങ്കിൽ മാത്രമേ ഫൈനലിൽ ഇടം നേടാനാകു എന്ന് സാരം. 1-0, 2-0. 2-1 എന്നീ നിലകളിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയാലും, 0-0, 1-1, 2-2 എന്നി നിലകളിൽ പരമ്പര സമനിലയിൽ കലാശിച്ചാലും ഓസ്ട്രേലിയ തന്നെ ഫൈനലിൽ എത്തും. നിലവിൽ ഇന്ത്യയാണ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍