'ജഡേജയെ ടീം ഇന്ത്യ മിസ്സ് ചെയ്യും, പകരക്കാർ ഈ മൂന്നുതാരങ്ങൾ'

ബുധന്‍, 3 ഫെബ്രുവരി 2021 (11:27 IST)
മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വിശ്വാസിയ്ക്കാവുന്ന താരമാണ് രവീന്ദ്രജഡേജ. അതും ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും അദ്ദേഹം മികച്ചുനിൽക്കുന്നു. മികച്ച ബാറ്റ്സ്‌മാൻ, ബൗളർ, ഫിൽഡിങ്ങിൽ ഇന്ത്യയുടെ സൂപ്പർമാനാണ് ജഡേജ എന്ന് പറയാം. ഓസ്ട്രേലിയൻ പര്യടനത്തിൽ ജഡേജയുടെ സാനിധ്യം ഇന്ത്യൻ ടീമിൽ നിർണായകമായിരുന്നു. എന്നാൽ കൈവിരലിന് പൊട്ടലേറ്റതിനെ തുടർന്ന് ശസ്ത്രിക്രിയയ്ക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന ജഡേജയ്ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിയ്ക്കാനാകില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പരിചയ സമ്പന്നനായ ഓൾറൗണ്ടർ ജഡേജയുടെ അഭാവം ഇന്ത്യ മിസ് ചെയ്യുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ഇടംകൈയന്‍ സ്പിന്നര്‍ മനീന്ദര്‍ സിങ്
 
തന്റെ കൃത്യത നന്നായി മുതലെടുക്കുന്ന ബൗളറും, മികച്ച ബാറ്റ്സ്‌മാനാണ് ജഡേജ എന്ന് മനീന്ദർ സിങ് പറയുന്നു. 'ബാറ്റ്സ്‌മാനെ ആശയക്കുഴപ്പത്തിലാക്കുന്നതിന് ബൗളർ പന്ത് ട്രേർൺ ചെയ്തേ മതിയാകു. സ്പെല്ലിന്റെ തുടക്കത്തിൽ തന്നെ പന്ത് ടേർൺ ചെയ്യിയ്ക്കാനുള്ള കഴിവ് ജഡേജയ്ക്കുണ്ട്. ബോൾ നന്നായി ടേർൺ ചെയ്യാൻ ജഡേജയ്ക്കാകും. തന്റെ കൃത്യത നാന്നായി മുതലെടുക്കുന്ന ബൗളർ കൂടിയാണ് അദ്ദേഹം. ബാറ്റിങ് കൂടുതൽ മെച്ചപ്പെടുത്താൻ ജഡേജ ശ്രമം നടത്തി. അതാണ് അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ വന്ന പുരോഗതിയ്ക്ക് കാരണം,' ജഡേജയ്ക്ക് പകരക്കാർ ആരെക്കെയ്ന്നും മനീന്ദർ സിങ് പറയുന്നുണ്ട്. 'ജഡേജയ്ക്ക് പകരക്കാരായി മൂന്ന് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവർ. അക്ഷർ പട്ടേല്‍ പ്ലെയിങ് ഇലവനിലെത്തുന്നത് ടീമിനു ഗുണം ചെയ്യും. ഇടംകൈയ്യന്‍ സ്പിന്നറെ കളിപ്പിയ്ക്കുകയാണെങ്കില്‍ വലംകൈയ്യന്‍ ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്' മനീന്ദർ സിങ് വിലയിരുത്തി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍