ഫേസ്ബുക്കിലൂടെ മനംകവർന്ന വിശ്വസ്ത സുഹൃത്ത് യുവതിയെ പറ്റിച്ചു; കവർന്നെടുത്തത് 34 ലക്ഷം രൂപ

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2016 (08:45 IST)
സോഷ്യൽ മീഡിയ വഴി ചതിക്കപ്പെടുന്ന പെൺകുട്ടികൾ നിരവധിയാണ്. വാർത്തകളും മുന്നരിയിപ്പുകളും എത്ര ലഭിച്ചാലും ഇതിനൊന്നും ഒരു കുറവും ഇല്ലാത്ത നാടാണ് നമ്മുടെ ഇന്ത്യ. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സുഹൃത്ത് ചമഞ്ഞ് യുവതിയിൽ നിന്നും ലക്ഷങ്ങൾ കവർന്നെടുത്തു. ദേറെബയൽ ലാൻഡ് ലിങ്ക്സ് ടൗൺഷോപ്പിലെ താമസക്കാരിയാണ് പരാതിയുമായി കാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ചതിക്കപ്പെട്ടെന്നു മനാസിലായപ്പോഴാണ് യുവതി പരാതി നൽകിയത്.
 
മൂന്നു മാസം മുൻപായിരുന്നു യുവതി ജോൺപോൾ എന്ന് സ്വയം പരിചയപ്പെടുത്തിയ വിദേശിയുമായി ഫേസ്ബുക്ക് സൗഹൃദം തുടങ്ങിയത്. ഇംഗ്ലണ്ടിലും അമേരിക്കയിലും മാറി മാറി കഴിയുകയാണ് എന്നാണ് ഇയാൾ യുവതിയോട് പറഞ്ഞിരുന്നത്. യുവതിയുടെ ഭർത്താവ് വിദേശത്താണെന്ന് വിവരം സുഹൃത്തിനോട് പറയുകയും ചെയ്തിരുന്നു. കോടികൾ മുടക്കി ഇന്ത്യയിൽ ബിസിനസ് തുടങ്ങാം എന്ന് ഇയാൾ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. വാഗ്ദാനങ്ങിൽ കണ്ണുതള്ളിയ യുവതി അയാൾ പറഞ്ഞ അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി 34 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പണം ലഭിച്ചതോടെ സുഹൃത്ത് പൊടിയും തട്ടി പോയി എന്നതാണ് വാസ്തവം.
 
Next Article