‘നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ബിജെപിക്ക് കാണിച്ച് കൊടുക്കണം’ ; ട്രെയിനില്‍ കണ്ടെത്തിയ സ്ഫോടകവസ്തുക്കൾക്കൊപ്പം ഒരു കുറിപ്പ്

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (09:27 IST)
ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയില്‍ നിന്നും 7.30 ന് കുർയിലെള റെയിൽവെ സ്റ്റേഷനിലെത്തിയ ഷാലിമാർ എക്‌സ്പ്രസിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ട്രെയിനിന്റെ യാത്ര അവസാനിച്ച ശേഷം റെയില്‍വേ ജീവനക്കാർ വൃത്തിയാക്കാൻ കയറിയപ്പോഴാണ് ട്രയിനില കോച്ചിനുള്ളില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
 
വയറുമായി സ്ഫോടകവസ്തുക്കൾ ബന്ധിപ്പിച്ചിരുന്നുവെങ്കിലും ഇതിൽ ഡിറ്റൊണേറ്റർ ഇല്ലായിരുന്നു. ഉണ്ടായിരുന്നു എങ്കില്‍ ഒരുപക്ഷെ തീ പിടിക്കുകയും പൊട്ടിത്തെറിച്ചേനെ എന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ട്രെയിനില്‍ ഒരു കോച്ചിനടിയിൽ ബോക്സിനകത്ത് അടച്ചുവെച്ച നിലയിലായിരുന്നു ബോംബ്. “നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് ബിജെപിക്ക് കാണിച്ചുകൊടുക്കണം” എന്ന് എഴുതിയിട്ടുള്ള കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു.
 
ആളുകള്‍ പരിഭ്രാന്തരാകുകയും റെയിൽവെ സ്റ്റേഷനിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുവെന്നുമാണ് റിപ്പോർട്ട്.സംസ്ഥാന ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മഹാരാഷ്ട്ര എടിഎസും അന്വേഷണം നടത്തുന്നുണ്ട്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article