ഈ എക്‌സിറ്റ് പോൾ സത്യമാവരുതേ;നല്ല വാര്‍ത്ത കേള്‍ക്കാന്‍ വിശ്വാസികളോട് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഒരു മുസ്ലിം പള്ളി

Webdunia
ബുധന്‍, 22 മെയ് 2019 (08:21 IST)
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ സമ്മാനിച്ച കടുത്ത നിരാശയെ തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ശുഭ വാര്‍ത്ത കേള്‍ക്കുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനയുമായി മീററ്റിലെ മുസ്ലിം പള്ളി. മീററ്റിലെ ദാറൂല്‍ ഉലൂം ദിയോബന്ധാണ് ഫല പ്രഖ്യാപന ദിവസം നല്ല വാര്‍ത്ത കേള്‍ക്കുന്നതിനായി പ്രത്യേക നമസ്കാരം നടത്തിയതും വിശ്വാസികളോട് പ്രാര്‍ത്ഥിക്കാനായി ആഹ്വാനം ചെയ്തതും.
 
രാജ്യത്ത് ഇപ്പോഴുള്ള പ്രത്യേക സാഹചര്യത്തില്‍ സമാധാനം നിലനില്‍ക്കേണ്ടതുണ്ട്. രാജ്യത്തെ മുസ്ലിം പള്ളികളുടെയും മുസ്ലിങ്ങളുടെയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി നന്നായി പ്രാര്‍ത്ഥിക്കണമെന്നും പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് പ്രാര്‍ത്ഥിക്കാനുംപള്ളിയിലെ മുഫ്തി മെഹ്മൂദ് ഹസന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
 
എല്ലാവര്‍ക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കണം. അത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ വേണം അധികാരത്തിലെത്താന്‍ എന്നും മുസ്ലിം പുരോഹിതര്‍ പറയുന്നു. സമൂഹത്തില്‍ മത സ്പര്‍ധ വളര്‍ത്തുന്ന ചില രാഷ്ട്രീയക്കാരുടെ കയ്യിലാണ് നിലവില്‍ ഭരണം ഉള്ളത്. ആ ഭരണം അവസാനിക്കുന്നതിനായി ശക്തമായ പ്രാര്‍ത്ഥന വേണമെന്നും വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article