അയോധ്യയിലെ രാമക്ഷേത്രത്തിനായി ഇഷ്ടികയും 11 രൂപയും നൽകണമെന്ന് യോഗി ആദിത്യനാഥ്

അഭിറാം മനോഹർ
ശനി, 14 ഡിസം‌ബര്‍ 2019 (15:53 IST)
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ജാർഖണ്ഡിലെ ഓരോ വീട്ടിൽ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന ചെയ്യണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച ജാർഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അയോധ്യാ കേസിൽ വിധി വന്ന സാഹചര്യത്തിൽ വളരെ അടുത്ത് തന്നെ രാമക്ഷേത്ര നിർമാണം ആരംഭിക്കും. അതിനായി ജാർഖണ്ഡിലെ ഓരോ വീട്ടിൽ നിന്നും 11 രൂപയും ഒരു ഇഷ്ടികയും സംഭാവന ചെയ്യുവാൻ ഞാൻ അപേക്ഷിക്കുന്നു യോഗി ആദിത്യനാഥ് പറഞ്ഞു.
 
സമൂഹം നൽകുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവർത്തിക്കുന്നതെന്നും യാതൊരു വിവേചനവുമില്ലാതെ സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്ന് വിളിക്കുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article