‘സൈക്കിള്‍’ ഓടിക്കാന്‍ അഖിലേഷിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലൈസന്‍സ്; നിരാശയോടെ മുലായവും സംഘവും

Webdunia
തിങ്കള്‍, 16 ജനുവരി 2017 (19:37 IST)
തര്‍ക്കത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ ‘സൈക്കിള്‍’ ഓടിക്കാന്‍ അഖിലേഷ് യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ‘സൈക്കിള്‍’ അഖിലേഷ് യാദവ് വിഭാഗത്തിന് ഉപയോഗിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി.
 
അതേസമയം, തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന് തിരിച്ചടിയായി. പാര്‍ട്ടിയില്‍ അഖിലേഷ് വിഭാഗത്തിന്റെ ഒപ്പമുള്ള വിഭാഗത്തിന് സൈക്കിള്‍ ചിഹ്നം ഉപയോഗിക്കാം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 
 
നസിം സയിദി നേതൃത്വത്തിലുള്ള മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 13ന് ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. 
Next Article