നടി രംഭ പീഡിപ്പിക്കുന്നെന്ന് സഹോദരഭാര്യയുടെ പരാതി

Webdunia
തിങ്കള്‍, 16 ജനുവരി 2017 (19:08 IST)
നടി രംഭയ്ക്കെതിരെ പരാതിയുമായി സഹോദരഭാര്യ രംഗത്ത്. സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് രംഭയും കുടുംബാംഗങ്ങളും പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് സഹോദരന്‍ വാസുവിന്റെ ഭാര്യ പല്ലവിയാണ് പരാതി നല്കിയത്.
 
പരാതിയിന്മേല്‍ രംഭയ്ക്ക് കോടതി സമന്‍സ് അയച്ചു. വിദേശത്ത് ആയിരുന്നതിനാല്‍ സമന്‍സ് കൈപ്പറ്റാന്‍ താരത്തിന് സാധിച്ചിരുന്നില്ല. 2014ല്‍ ആയിരുന്നു രംഭയടക്കമുള്ള ഭര്‍തൃകുടുംബാംഗങ്ങള്‍ക്ക് എതിരെ പല്ലവി പരാതി നല്കിയത്.
 
ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പൊലീസ് രംഭ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
Next Article