നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ മുൻ നിരയിൽ ഉണ്ടായിരുന്ന പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ദില്ലിയിലെ കേരളാ ഹൗസിന് അടുത്ത് വെച്ചാണ് എല്‍ദോസ് കുന്നപ്പള്ളിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. രാവിലെ നടക്കാനിറങ്ങിയ എൽദോസിനെ ഒരുകൂട്ടം നായ്ക്കൾ ആക്രമിക്കുകയായിരുന്നു. തെരുവ് നായ ആക്രമണത്തില്‍ എല്‍ദോസ് കുന്നപ്പള്ളിയുടെ ഇടത് കാലിനാണ് മുറിവേറ്റത്.
ഡൽഹിയിലെ കേരള ഹൗസിന് മുന്നിൽ വെച്ചാണ് എൽദോസ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. നടക്കാനിറങ്ങിയപ്പോൾ അടുത്തേക്ക് വരുന്ന തെരുവ് നായ്ക്കളെ കണ്ടിരുന്നെങ്കിലും താൻ ഒരു മൃഗസ്നേഹിയായതിനാൽ അവിടെ തന്നെ നിൽക്കുകയായിരുന്നുവെന്ന് എൽദോസ് പറഞ്ഞു. നായ്ക്കൾ തന്നെ കടിച്ചുകീറിയെന്നും അദ്ദേഹം പറയുന്നു.
കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ വസതിയുടെ സമീപത്തായിരുന്നു സംഭവം നടന്നതെന്നും ശ്രദ്ധേയമാണ്. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചവരാണ് എൽദോസ് കുന്നപ്പള്ളിയും മേനക ഗാന്ധിയും എന്നതും ശ്രദ്ദേയം തന്നെ. മേനക ഗാന്ധി ഇതൊന്നും കാണുന്നില്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.