ഗുജറാത്ത് തീരത്ത് നിന്ന് 300കോടിയുടെ മയക്കുമരുന്ന് പിടികൂടി. പാക്കിസ്ഥാനി ബോട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടിച്ചത്. 40 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കൂടാതെ ബോട്ടില്‍ നിന്ന് ആറുതോക്കുകളും 120 വെടിയുണ്ടകളും പിടിച്ചെടുത്തു. ബോട്ടില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്.