ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് 90 ആടുകളും 8 കഴുകന്മാരും ചത്തു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (09:43 IST)
ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് 90 ആടുകളും 8 കഴുകന്മാരും ചത്തു. ബല്‍റാമ്പൂരില്‍ പച്ച്‌പെര്‍വ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സരയു പാലത്തിനു സമീപമാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം നടന്നത്. നായകളുടെ ആക്രമണത്തെ തുടര്‍ന്ന് ആടുകള്‍ ട്രാക്കിലേക്ക് ഓടി കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ആടുകളുടെ മാംസം തിന്നാന്‍ എത്തിയ കഴുകന്മാര്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് ചത്തത്. സംഭവസ്ഥലം സന്ദര്‍ശിച്ച എംഎല്‍എ 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍