രാജ്യത്ത് റോട്ട് വീലര്‍, പിറ്റ്ബുള്‍ ഉള്‍പ്പെടെ 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചു. നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പ്പന എന്നിവ തടയണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മനുഷ്യജീവന് അപകടമാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.