ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (19:33 IST)
ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു. ഡല്‍ഹിയിലാണ് ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചുകൊന്നത്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടി വരികയാണ്. ഡോ മുഹമ്മദ് ഷംഷാദ് ആണ് കൊല്ലപ്പെട്ടത്. ഗാസിയാബാദിലെ മുറഡ് നഗറിലെ ക്ലിനിക്കില്‍ വച്ചായിരുന്നു സംഭവം. ചികിത്സയ്ക്കായി എത്തിയ രണ്ട് യുവാക്കള്‍ ആണ് ഡോക്ടറെ വെടിവെച്ച് കൊല്ലപ്പെടുത്തിയത്. 
 
കൊലയ്ക്ക് ശേഷം ഇവര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article