ഗായിക പി സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പി സുശീല ചികിത്സ തേടിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 88കാരിയായ പി സുശീലയെ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്.